ഒരു കിലോ തക്കാളിക്കും മുരിങ്ങക്കായ്ക്കും വീണ്ടും വില നൂറ് കടന്നു. അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ കാരണം. കഴിഞ്ഞ രണ്ട് ദിവസം പച്ചക്കറി വിലയില്‍ അല്‍പം കുറവ് വന്നെങ്കിലും വീണ്ടും നൂറ് കടക്കുകയായിരുന്നു. 20 മുതല്‍ 40 രൂപ വരെയാണ് പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചത്