പോലീസ് ഉദ്യോഗസ്ഥന്റെ ഐറ്റം പരാമര്‍ശത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക വീണാ നായര്‍. അനുപമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി അറസ്റ്റിലായ വനിതാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ഐറ്റം എന്ന് അഭിസംബോധന ചെയ്തു എന്നാണ് വീണയുടെ ആരോപണം. ഒക്ടോബര്‍ 26-നാണ് യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തിയത്.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുന്ന പെണ്‍കുട്ടികളോടുള്ള പോലീസിന്റെ പൊതുവായ മനോഭാവമാണ് ഈ പരാമര്‍ശത്തിലൂടെ പുറത്തുവന്നത് എന്ന് വീണ ആരോപിച്ചു. സ്ത്രീസമത്വവും തുല്യതയും വനിതാ മതിലുമൊക്കെ പണിയുന്ന ഇടതുപക്ഷ പ്രസ്ഥാനം ഭരണത്തിലിരിക്കുമ്പോള്‍ തന്നെ ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത് ഗൗരവകരമാണെന്നും വീണ പറഞ്ഞു.