പത്തനംതിട്ടയില്‍ നിന്നും മന്ത്രിസ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിതാ നേതാവായി വീണാ ജോര്‍ജ്ജ്. മാധ്യമപ്രവര്‍ത്തകയില്‍ നിന്നും മുഴുവന്‍ സമയ രാഷ്ട്രീയക്കാരിയായി മാറിയ വീണ ഓര്‍ത്തഡോക്‌സ് സഭയെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പിക്കുന്ന പ്രധാന കണ്ണിയുമാണ്. 

എം.കെ. ഹേമചന്ദ്രനും അഡ്വ. ആര്‍. രാമചന്ദ്രന്‍ നായര്‍ക്കും ശേഷം ആറന്മുളയില്‍ നിന്നും മന്ത്രിസ്ഥാനത്തേക്ക് എത്തുകയാണ് വീണാ ജോര്‍ജ്ജ്. വീണ ഇക്കുറി മന്ത്രിയാകും എന്നത് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു.