തിരുമേനിയുമായി ഒരു തവണ കണ്ടിട്ടുള്ളവര്‍ക്കും അദ്ദേഹവുമായി ആത്മബന്ധമുണ്ടായിരുന്നുവെന്ന് വീണാ ജോര്‍ജ് എംഎല്‍എ. നമ്മളെല്ലാവരെ സംബന്ധിച്ചിടത്തോളം വളരെയേറെ വേദനയുണ്ടാക്കുന്നതാണ്. വലിയ തിരുമേനി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ജീവിച്ചിരുന്നു എന്ന് പറയാന്‍ അഭിമാനം തോന്നുന്ന രീതിയിലുള്ള ഒരു ആത്മീയ ആചാര്യനായിരുന്നു അദ്ദേഹം. മനുഷ്യരെ മനുഷ്യരായി കാണുന്നതിനും എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നതിവും മതങ്ങള്‍ക്കതീതമായി മനുഷ്യരെ കാണുന്നതിനും തിരുമേനിക്ക് പ്രത്യേകമായൊരു പ്രാഗത്ഭ്യവും ശ്രദ്ധയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കിയ ശൂന്യത കുറേയേറെ കാലം നിലനില്‍ക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.