സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം തങ്ങള്‍ വാക്ക് ഔട്ട് പോലും വേണ്ടെന്ന് വച്ച് സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണെന്ന് പ്രസ്താവിച്ചു. എന്ത് ചീത്ത പറഞ്ഞാലും കൂടെയുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു. ആരോഗ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത ചര്‍ച്ചയും വാഗ്വാദങ്ങളും കാണാം.