പ്രതിപക്ഷ നേതാവായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അനുഗ്രഹം തേടി രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി  വി.ഡി. സതീശന്‍. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണയും സഹായവും രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്തതായി വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം, അഭിപ്രായ വ്യത്യാസങ്ങളില്ലാതെ യു.ഡി.എഫ്. യോജിച്ച് നില്‍ക്കേണ്ട സമയമാണ് ഇതെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ സ്വവസതിയിലായിരുന്നു അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച.