കെ.സുധാകരൻ-പിണറായി വിജയൻ വാക്പോരിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സംഘർഷമുള്ള ക്യാമ്പസിൽ തങ്ങളും പഠിച്ചിട്ടുണ്ട്. പന്ത്രണ്ടു വർഷം ക്യാമ്പസിൽ പഠിച്ചയാളാണ് താൻ. ഏറ്റവുമധികം പ്രാവശ്യം ക്യാമ്പസിൽ നിന്ന് മത്സരിച്ച് ജയിച്ച് തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ട്. സംഘർഷമൊക്കെ ഇഷ്ടംപോലെ ഉണ്ടായിട്ടുണ്ടാവുമെന്നും ഇന്നത്തെക്കാലത്തെ വിഷയങ്ങളിൽ നിന്ന് വ്യതിചലിച്ച് അത്തരം ചർച്ചകളിലേക്ക് മാധ്യമങ്ങൾ കൂടി പോകേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും വി.ഡി സതീശൻ. 

.