വിവാദമായ മരം മുറി ഉത്തരവ് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഇറങ്ങിയത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉത്തരവ് രാഷ്ട്രീയ തീരുമാന പ്രകാരമാണ്. വിവാദ ഉത്തരവ് പിൻവലിച്ച ശേഷവും മുട്ടിലിൽ ഈട്ടിക്കൊള്ള നടന്നു. റെവന്യൂ വകുപ്പിന്റെ പൂർണ ഒത്താശയോടെയാണ് മരംകൊള്ള നടന്നത്. മരം കൊള്ളക്കാരെ പിന്തുണയ്ക്കുന്ന ആളായി കാലം മാറിയെന്നും വി.ഡി. സതീശൻ വിമർശിച്ചു.