വയനാട്ടിലെ മരം മുറിയിൽ സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്ന് മാസത്തെ ഉത്തരവിന്റെ മറവിൽ നടന്നത് കേട്ടുകേൾവിയില്ലാത്ത വനംകൊള്ളയെന്ന് സതീശൻ പറഞ്ഞു. ഈട്ടികൊള്ളയിൽ സിപിഎമ്മും സിപിഐയും മൗനം വെടിയണമെന്നും സതീശൻ ആവശ്യപ്പെട്ടു.