പ്രതിപക്ഷത്തെ വി.ഡി. സതീശന്‍ എം.എല്‍.എ. നയിക്കും. യുവ എം.എല്‍.എമാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു.

പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത എഐസിസി തീരുമാനം സ്വാഗതംചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വി.ഡി. സതീശന്‍ മികച്ച നിയമസഭാ സമാജികനാണ്. അദ്ദേഹം അത് പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഈ പദവിയില്‍ തിളങ്ങാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇന്ന് രാവിലെയാണ് മല്ലിഖാര്‍ജുന ഖാര്‍ഗെ തന്നെ അറിയിച്ചതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.