ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി വി.ഡി. സതീശന്‍ എംഎല്‍എ. അതീവ രഹസ്യമാക്കി വയ്‌ക്കേണ്ട സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചാനല്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി എന്നാണ് വി.ഡി. സതീശന്റെ ആരോപണം. നിയമസഭയുടെ അംഗീകാരമില്ലാത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടുവെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.