കോവിഡിനൊപ്പം ജീവിക്കാനുള്ള തന്ത്രങ്ങളാണ് ഇനി ആവിഷ്കരിക്കേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ പുതുക്കിയതുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്വാ​ഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജീവിതവും ഉപജീവനമാർ​ഗവും ഉപേക്ഷിച്ചിട്ടല്ല കോവിഡിനെ നേരിടേണ്ടത്. കോവിഡിനൊപ്പം ജീവിക്കണം. അത് പകരാതിരിക്കാനും വാക്സിനേഷൻ നടത്താനും ഒക്കെ ശ്രമിക്കുന്നതോടൊപ്പം മനുഷ്യൻ ജീവിക്കുകകൂടി വേണം. പ്രതിപക്ഷം ആവശ്യപ്പെട്ട ഒരു കാര്യം നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.