കുട്ടനാട് നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സേവ് കുട്ടനാടിനെ എതിർക്കേണ്ടതില്ല. കുട്ടനാട് നേരിടുന്ന വെള്ളപ്പൊക്ക പ്രശ്നം പരിഹരിക്കാൻ സമയബന്ധിതമായ പദ്ധതികൾ നടപ്പിലാക്കണം. നാട്ടിൽ ദുരിതമുണ്ടാവുമ്പോൾ ഉയർന്നുവരുന്ന സംഘടനകളെ മാവോയിസ്റ്റുകളായോ ഭരണകൂട വിരുദ്ധരോ ആയി കാണരുതെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് സന്ദർശന വേളയിലായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.