സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ കോവിഡ് പ്രതിരോധത്തെച്ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍. പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങൾ ജനവികാരം സർക്കാരിന് എതിരാക്കാനുള്ള നീക്കമാണെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ഉദ്യോ​ഗസ്ഥരുടെ വാക്കുകേട്ടാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന് വി.ഡി സതീശന്റെ മറുപടി. നിസ്സാരകാര്യങ്ങൾക്ക് വാർത്താസമ്മേളനം വിളിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോൾ ജനങ്ങളെ കാണാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.