വ്യാപാരികള്‍ക്കെതിരെ വിരട്ടലിന്റെ ഭാഷ മുഖ്യമന്ത്രി സ്വീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. വ്യാപാരികളെ പേടിപ്പിച്ച് വിരട്ടാന്‍ നോക്കണ്ട. വ്യാപാരികള്‍ ഭൂരിഭാഗവും ജപ്തി ഭീഷണിയിലാണ്. സര്‍ക്കാര്‍ സമീപനം മാറ്റണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

ഇപ്പോഴുള്ള നിയന്ത്രണങ്ങൾ മുഴുവൻ തിരക്ക് വർധിപ്പിക്കുന്നതാണ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കേരളത്തിലെ എല്ലാ തെരുവുകളിലും കടകളിലും വലിയ ആൾക്കൂട്ടമാണ്. അതുകൊണ്ട് ഇതൊരു ശാസ്ത്രീയമായ സമീപനമല്ല. പല വിഭാ​ഗത്തിൽപ്പെട്ട കടകളും തുറക്കാൻ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.