രണ്ടുതവണ പിടിപെട്ട കോവിഡിനെ തോൽപ്പിച്ച കഥയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശനും മുൻകൃഷിമന്ത്രി വി.എസ് സുനിൽകുമാറും. കൂടുതൽ പേരുമായി ജനസമ്പർക്കമുള്ളതുകൊണ്ടാവാം തങ്ങൾക്ക് രണ്ടുതവണയും കോവിഡ് വന്നതെന്ന് ഇരുവരും പറയുന്നു. കോവി‍‍ഡ് വന്നുമാറി രണ്ടാഴ്ചയ്ക്കുശേഷമാണ് തനിക്ക് ​ഗുരുതരപ്രശ്നങ്ങൾ വന്നതെന്ന് സുനിൽകുമാർ. മെഡിക്കൽ കോളേജിൽ അഡ്മിറ്റായ സമയത്ത് പലരും തനിക്ക് മൂന്നാമതും കോവി‍ഡ് വന്നതാണെന്നാണ് കരുതിയതെന്നും അദ്ദേഹം പറയുന്നു. ആരോ​ഗ്യത്തിന്റെ ​ഗൗരവത്തെ ബോധ്യപ്പെടുത്തിയ കാലമാണ് ഇതെന്ന് വി.ഡി സതീശനും. കോവി‍ഡ് കാലത്തെ ആശുപത്രി വാസത്തിനിടയ്ക്ക് വായിച്ച പുസ്തകങ്ങളെക്കുറിച്ചും കണ്ട സിനിമകളെക്കുറിച്ചുമൊക്കെ ഇരുവരും പങ്കുവച്ചു.