ഒരു പിണറായി വിജയനല്ല ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ചു വന്നാലും ഞങ്ങളുടെ തലയില്‍ സംഘിപ്പട്ടം ചാര്‍ത്താന്‍ പറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ തന്ത്രമാണിത്. കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്നതെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.