ആരോഗ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ICMRന്റെ മാർ​ഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് ഇതുവരെ മരണനിരക്ക് കണക്കാക്കിയത്. മരണനിരക്ക് തെറ്റായി കുറച്ചുകാണിക്കുകയാണ്. കോവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മരിച്ചവരുടെ കണക്ക് പുനപരിശോധിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.