കെ.എം മാണിയും കുടുംബവുമാണ് കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാർ എന്ന് സിപിഎം നേതാക്കൾ പറഞ്ഞുനടന്നത് ജോസ്എ.കെ മാണി മറക്കരുത് എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മാണി ബജറ്റ് അവതരിപ്പിക്കരുത് എന്നായിരുന്നു എൽഡിഎഫ് നിലപാട്. കോടതി പരാമർശത്തിന്റെ പേരിൽ രാജി വെക്കണമെന്ന് താൻ പറയില്ലെന്നും വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് മറുപടിയായി സതീശൻ പറഞ്ഞു.