സാമൂഹ്യവിരുദ്ധനല്ല, ഇവിടുത്തെ സ്ഥാനാര്‍ത്ഥിയാണ്; കൂവിയവരുടെ വായടപ്പിച്ച് മോഹന്‍കുമാര്‍

വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തുവച്ച് കൂവി അപമാനിക്കാന്‍ ശ്രമിച്ചവരെ മാസ്സ് ഡയലോഗ് അടിച്ച് വായടപ്പിച്ച് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്ന കെ. മോഹന്‍കുമാര്‍. കൂവി വരവേല്‍ക്കാന്‍ താന്‍ സാമൂഹ്യവിരുദ്ധനല്ലെന്നും മറിച്ച് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാണെന്നുമാണ് മോഹന്‍കുമാര്‍ പറഞ്ഞത്. ഇതോടെ കൂവല്‍ നിര്‍ത്തി കൈകൊടുത്ത് സ്ഥാനാര്‍ത്ഥി വരവേറ്റു എതിര്‍പാര്‍ട്ടിക്കാര്‍. 
പരാജയം ഏറെക്കുറെ ഉറപ്പിച്ചു തന്നെയാണ് മോഹന്‍കുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിയത്. വിജയം ഉറപ്പിച്ചിരുന്ന എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കൂവി വിളിച്ചും വണ്ടിയില്‍ ഇടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് മോഹന്‍കുമാറിന്റെ വണ്ടി സ്‌കൂള്‍ ഗേറ്റിന്റെ ഉള്ളിലേക്ക് കടത്തി വിട്ടത്. വണ്ടി ഗേറ്റിനുള്ളില്‍ എത്തിയ ശേഷമാണ് സിനിമയെ വെല്ലുന്ന മാസ്സ് സീന്‍ നടന്നത്. വണ്ടിയില്‍ നിന്നിറങ്ങി ഗേറ്റിനടുത്തേക്ക് വന്ന മോഹന്‍കുമാര്‍ അല്‍പം പോലും ദേഷ്യപ്പെതെ, എന്നാല്‍ ഉറച്ച സ്വരത്തില്‍ തന്റെ നേര്‍ക്ക് കൂവുന്നവരെ നോക്കി പറഞ്ഞു - 'നിങ്ങളിങ്ങനെ കൂവി വിളിക്കാന്‍ ഞാന്‍ സാമൂഹ്യവിരുദ്ധനൊന്നുമല്ല, വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയാണ്.' ഇതോടെ ആഹ്ലാദപ്രകടനക്കാരുടെ കൂവല്‍ നിലച്ചു, പലരും കൈയ്യടിച്ചു.

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented