ഒന്നര വർഷത്തെ ജനകീയ സമരം ഫലം കണ്ടിരിക്കുന്നു. ഒരു നാടിൻ്റെ നാശത്തിന് വഴിവെക്കുമായിരുന്ന വട്ടിപ്പനയിലെ അനധികൃത ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ. ഒന്നര വർഷത്തിനിപ്പുറം ഒരിക്കൽ കൂടെ വട്ടിപ്പനയിലെത്തുമ്പോൾ കാണാനാവുക ഒരു ക്വാറി ഒരു നാടിന് ഉണ്ടാക്കിയ ദുരിതത്തിൻ്റെ നേർക്കാഴ്ചയാണ്.