മകളുടെ കൊലപാതകം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോ​ഗിക്കരുതെന്ന് വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ. പോലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. തന്റെ കൈവെള്ളയിൽ വളർന്നയാളാണ് അർജുൻ. അർജുൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ.