കൊച്ചിയിൽ 13 കാരി വൈ​ഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പിതാവ് സനു മോഹനുവേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ച് പോലീസ്.  സനുമോഹന്‍ കര്‍ണാടകയില്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. 

സനു മോഹൻ കര്‍ണാടക വിടാതിരിക്കാനാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. വൈഗയുടെ മരണം കൊലപാതകമാണോ എന്ന് സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതാണ് സംശയത്തിന് ഇടയാക്കിയത്.