വാഹനമിടിച്ച് മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് പതിനെട്ട് വർഷം കഴിഞ്ഞിട്ടും നീതിയില്ല. വടകര പഴങ്കാവിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി സുരഭി 2003-ലാണ് കാറിടിച്ച് മരിച്ചത്. ഇൻഷൂറൻസ് പുതുക്കാത്ത കാറിടിച്ച് അപകടം മരണം വരുത്തിവെച്ച വാഹന ഉടമ കോടതി വിധിച്ച നഷ്ടപരിഹാരതുക പോലും നൽകിയിട്ടില്ല.