തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ ആയിരിക്കും രാജ്യത്ത് വിതരണം ചെയ്യുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ ഉപയോഗത്തിന് പുതുവർഷദിനത്തിൽ അനുമതി നൽകിയേക്കും.

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്ക്‌ രാജ്യം ഒരുങ്ങുകയാണെന്നും വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വർഷത്തോടെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്നും മോദി വ്യക്തമാക്കി. അതേസമയം, ഇന്ത്യയിൽ അഞ്ച് പേർക്കുകൂടി ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കോവിഡ് രോഗമുക്തിനിരക്ക് 96 ശതമാനമായി.