കോവിഡ് മുക്തരായവർ ആറ് മാസത്തിന് ശേഷമേ വാക്സിൻ എടുക്കേണ്ടതുള്ളൂ എന്ന് കേന്ദ്ര സർക്കാർ സമിതിയുടെ ശുപാർശ. വാക്സിൻ സ്വീകരിക്കണമോ എന്ന് ഗർഭിണികൾക്ക് സ്വയം തീരുമാനം എടുക്കാം. കോവിഷീൽഡ്‌ വാക്സിന്റെ ഇടവേള കൂട്ടണം എന്നും നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ശുപാർശ നൽകി. ശുപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും.