മുഴുവൻ ഡോസ് വാക്സിൻ എടുത്തവരെ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥയിൽ നിന്ന് യു.എസ് സർക്കാർ ഒഴിവാക്കി. രാജ്യം 2020 ഏപ്രിലിലെ സാഹചര്യത്തിലേക്ക് തിരിച്ചു പോകുന്നതായി വിലയിരുത്തിയ ശേഷമാണ് സെന്റർ ഫോർ ഡിസീസസ് ആന്റ് പ്രിവൻഷൻ (സി.‍ഡി.സി) ഇക്കാര്യം ജോ ബൈഡൻ സർക്കാരിനോട് നിർദേശിച്ചത്.

പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൂടുതൽ പേർ വാക്സിൻ എടുക്കുന്നതിന് പ്രോത്സാഹനമാകും ഈ നടപടിയെന്നാണ് കരുതുന്നത്.