രാജ്യത്ത് 35 സംസ്ഥാനങ്ങൾ എന്ന് പറഞ്ഞത് മനുഷ്യസഹജമായ പിഴവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എല്ലാവർക്കും മനുഷ്യസഹജമായ ബുദ്ധിമുട്ട് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഒരു നാക്കുപിഴയൊക്കെ ലോകത്തുള്ള എല്ലാ മനുഷ്യർക്കും സംഭവിക്കും. അങ്ങനെയൊന്നാണ് കഴിഞ്ഞദിവസം സംഭവിച്ചത്. അതിനെ ആക്ഷേപിക്കുകയും പലരൂപത്തിൽ ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതിനുപിന്നിൽ ബി.ജെ.പിക്കാരും കോൺ​ഗ്രസിലെ ഒരു വിഭാ​ഗവുമാണ്. അതിലവർക്ക് ആത്മസംതൃപ്തിയും ആശ്വാസവും ലഭിക്കുന്നെങ്കിൽ കിട്ടിക്കോട്ടേയെന്നും അദ്ദേഹം പറഞ്ഞു.