കോവിഡ് മരണം സ്ഥിരീകരിക്കുന്നത് അശാസ്ത്രീയമായ രീതിയിലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇത് ഐസിഎംആറിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഒരു മണിക്കൂർ സമയത്തേക്ക് ബന്ധുക്കൾക്ക് വിട്ടു നൽകുന്നത് അസംബന്ധമായ തീരുമാനമാണെന്നും വി മുരളീധരന്‍ പറഞ്ഞു.