കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയുടെ അഭിനന്ദനത്തിന് പിന്നാലെ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രി വി.മുരളീധരനും രംഗത്തെത്തി. കേരളത്തിന്റേത് വീഴ്ച്ചയുടെ മോഡലാണെന്ന് ജെപി നദ്ദ പറഞ്ഞു. കേരളം രോ​ഗികളുടെ എണ്ണത്തിലാണ് നമ്പർ വൺ എന്ന് മുരളീധരനും പറഞ്ഞു.