കൊല്ലം: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കൂടിയാണ് ഉത്രയെ സൂരജ് കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയം. ഉത്രയുടെ പേരില്‍ ഭീമമായ തുകയ്ക്ക് സൂരജ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നുവെന്ന് സൂചന. എന്നാല്‍ ഇതിന്റെ രേഖകള്‍ പോലീസിനു ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് വീട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞിരുന്നു. 

പോലീസ് സംശയിക്കുന്നത് പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് സംശയിക്കുന്നത്. മരിക്കുന്നതിന് ഒരു മാസം മുമ്പാണ് ഇന്‍ഷുറന്‍സ് എടുത്തതെന്നാണ് സൂചന. പ്രതികളുടെ കസ്റ്റഡി നീട്ടാന്‍ പോലീസ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. 5 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന് പോലീസ് ആവശ്യപ്പെടും.