കൊല്ലം: ദൃക്ഷ്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ഉത്ര കൊലക്കേസ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. യാതൊരു പിഴവുകളും ഇല്ലാതെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന് നല്‍കിയിട്ടുള്ള നിര്‍ദേശം. ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.