ഉത്ര വധക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ കണ്ടത്തലുകള്‍ ശരിവെക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ പ്രതി സൂരജ് വെള്ളിക്കെട്ടന്‍ ഇനത്തില്‍ പെട്ട പാമ്പിനെ അനായാസം കൈകാര്യം ചെയ്യുന്നതായി കാണാം.

കേസില്‍ ആദ്യം പ്രതി ചേര്‍ക്കപ്പെടുകയും പിന്നീട് മാപ്പുസാക്ഷിയാക്കുകയും ചെയ്ത സുരേഷാണ് പാമ്പിനെ കൈമാറുന്നതും വിവരങ്ങള്‍ നല്‍കുന്നതും. ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരനെന്ന് കോടതി ശരിവെച്ചിരുന്നു. നാളെയാണ് കേസിലെ ശിക്ഷാവിധി പ്രസ്താവിക്കുന്നത്.