ഉത്രയുടെ കൊലപാതകത്തില്‍ മാപ്പപേക്ഷയുമായി പാമ്പുപിടിത്തക്കാരന്‍ സുരേഷ്. ഉത്രയുടെ കുടുംബത്തിന്റെ കാല് പിടിച്ച് തനിക്ക് മാപ്പ് പറയണമെന്ന് സുരേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഉത്രയെ കൊലപ്പെടുത്താനാണ് സൂരജ്  മൂര്‍ഖന്‍ പാമ്പിനെ  വാങ്ങിയതെന്ന്  അറിഞ്ഞിരുന്നില്ല. മൂര്‍ഖനെ വിറ്റ കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയെന്നും സുരേഷ് പറഞ്ഞു.