മലപ്പുറം: ഒരുമാസത്തിലധികമായി അടഞ്ഞു കിടക്കുന്നതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ സെക്കന്റ് ഹാന്റ് വാഹന വിപണി. ആഴ്ചയിലൊരു ദിവസമെങ്കിലും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

സ്റ്റാര്‍ട്ടാക്കാന്‍ പോലുമാകാതെ കിടക്കുന്നതിനാല്‍ ഓരോ വാഹനങ്ങളുടെയും അറ്റകുറ്റപ്പണിക്കു തന്നെ ആയിരം മുതല്‍ പതിനായിരം രൂപ വരെ ചെലവു വരുമെന്ന് ഇവര്‍ പറയുന്നു.