പലസ്തീനെതിരെ അതിരൂക്ഷ ആക്രമണം തുടരുന്ന ഇസ്രയേലിന് വന്‍ തോതില്‍ ആയുധങ്ങള്‍ വില്‍ക്കാനൊരുങ്ങി അമേരിക്ക. 73.5 കോടി ഡോളര്‍ വില വരുന്ന ആയുധങ്ങളാണ് ഇസ്രയേല്‍ വാങ്ങുന്നത്. അതേസമയം സമാധാനം പുനഃസ്ഥാപിക്കാൻ പലസ്തീനും ഇസ്രയേലും തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

ആക്രമണം നിർത്തണമെന്ന യു.എന്നിന്റെ ആവശ്യം തള്ളിയ ഇസ്രയേൽ ​ഗാസയിലെ യു.എൻ സ്കൂളുകൾ തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി. കര-വ്യോമാക്രമണം തുടരുന്ന ഇസ്രയേൽ ഇതിനകം 1500-ഓളം തവണയാണ് ​ഗാസയെ ലക്ഷ്യമിട്ടത്. കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. ഒരുലക്ഷത്തിലേറെ പേർ ​ഗാസയിൽ നിന്ന് പലായനം ചെയ്തു.