അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡന് ലോകനേതാക്കളില്‍ നിന്നും അഭിനന്ദനപ്രവാഹമാണ്. പക്ഷേ അതില്‍ ഏറ്റവും വ്യത്യസ്തമായത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിന്റേതാണ്.

കമല ബൈഡനെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്ന വീഡിയോ അവര്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുമുണ്ട്. ജോ, നമ്മളത് ചെയ്തു. നിങ്ങള്‍ അമേരിക്കയുടെ അടുത്ത പ്രസിഡന്റാകാന്‍ പോകുന്നു എന്നാണ് അവര്‍ പറയുന്നത്.