അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന പെന്‍സില്‍വേനിയ, നെവാഡ, ജോര്‍ജിയ സംസ്ഥാനങ്ങളില്‍ ബൈഡന്‍ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. ബൈഡന്‍ വിജയം ഉറപ്പിക്കുമ്പോഴും അധികാര കൈമാറ്റം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന സൂചനയാണ് ട്രംപിന്റെ നിലപാടുകള്‍ നല്‍കുന്നത്. ബൈഡന്റെ വസതിയ്ക്ക് സുരക്ഷ ശക്തമാക്കി.