കോവിഡ് 19 കേസുകള്‍ ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുകയാണ്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാകട്ടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തിക്കും തിരക്കുമാണ്. പൊതുജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ കിട്ടുമോ എന്ന ആകാംഷ വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്റെ ആസൂത്രണത്തിനും നടത്തിപ്പിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.