ഇന്റർനെറ്റിൽ അശ്ലീല ഉള്ളടക്കമുള്ള ചിത്രങ്ങളും വീഡിയോകളും മറ്റു വിവരങ്ങളും തിരയുന്നവരെ നിരീക്ഷിക്കാൻ ഉത്തർപ്രദേശ് പോലീസിന്റെ തീരുമാനം. ഇതിനായി ഒരു കമ്പനിയെ യു.പി. പോലീസ് ചുമതലപ്പെടുത്തി. 

അശ്ലീലം തിരയുന്നവരുടെ വിവരങ്ങൾ കമ്പനി യു.പി. പോലീസിന് കൈമാറും. ഈ വിവരങ്ങൾ പോലീസ് സൂക്ഷിക്കുകയും വിലയിരുത്തുകയും ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുകയും ചെയ്യും. സ്ത്രീകളുടെ സുരക്ഷയ്ക്കായാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.

സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായും മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നതെന്നും ഉത്തർപ്രദേശ് വിമൻ പവർലൈൻ വിങ് അഡീ. ഡയറക്ടർ ജനറൽ നീര റാവത് മാധ്യമങ്ങളോട് പറഞ്ഞു.