രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഉയർന്ന കോവിഡ് കണക്കുകൾ സംസ്ഥാനങ്ങൾ സുതാര്യമായി റിപ്പോർട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.