ന്യൂഡല്‍ഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊതു ബജറ്റ് നാളെ. സമ്പത്ത് ഘടനയെ ഉയര്‍ത്താനുള്ള ശക്തമായ നടപടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്നതാണ് സൂചന.

കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാര്‍ഷിക മേഖല മുരടിപ്പിലാണ്. സാധാരണക്കാരെയും മധ്യ വര്‍ഗക്കാരെയും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവും