സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി നിലവില്‍ വന്നു. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഏകീകൃത രീതിയനുസരിച്ചുള്ള കുര്‍ബാനയര്‍പ്പിച്ചു. 

അതേസമയം എറണാകുളം- അങ്കമാലി അതിരൂപതയിലും ഇരിങ്ങാലക്കുട രൂപതയിലും ജനാഭിമുഖ കുര്‍ബാന തുടര്‍ന്നു. പ്രതിഷേധങ്ങള്‍ക്കിടെ തൃശ്ശൂര്‍ രൂപതയിലും പുതിയ കുര്‍ബാന രീതി നിലവില്‍ വന്നു.