ഇടുക്കി ഏലപ്പാറ മേമലയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. രണ്ടാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെടുത്തത്. സ്വകാര്യ എസ്‌റ്റേറ്റിനോട് ചേര്‍ന്നുള്ള വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാട് വെട്ടിത്തെളിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. 

ഏകദേശം 45, 50 വയസ്സ് പ്രായം വരുന്ന പുരുഷന്റേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് നിന്നും ഒഴിഞ്ഞ മദ്യക്കുപ്പിയും കറയറും കണ്ടെത്തിയിട്ടുണ്ട്. പീരുമേട് പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.