സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി പൊളിക്കുന്ന ഉള്ളിയേരി പാലം പുതുക്കി പണിത് ക്വിറ്റ് ഇന്ത്യാ സ്മാരകമാക്കണമെന്ന ആവശ്യം ശക്തം. ആവശ്യം ഉന്നയിച്ച് സ്വാതന്ത്യസമര സേനാനികളുടെ കുടുംബം ഭരണാധികാരികൾക്ക് അപേക്ഷ നൽകി. ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ അട്ടിമറി കേസായിരുന്നു ഉള്ളിയേരി പാലം പൊളിക്കൽ.