വ്യാജപ്രചാരണത്തിലൂടെ സ്ഥാനാര്‍ത്ഥിത്വം സോഷ്യല്‍ മീഡിയയില്‍ ചർച്ചയായതിന്റെ ഞെട്ടലിലാണ് കൊല്ലത്തെ ഒരു സ്ഥാനാര്‍ത്ഥി.

കൊല്ലം പൊന്മന പഞ്ചായത്തിലെ 19ാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയചിത്രയുടെ പേരിലാണ് മറ്റൊരു യുവതിയുടെ ചിത്രം പതിച്ച വ്യാജ പോസ്റ്റര്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ചത്. 

വ്യാജ പോസ്റ്റര്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി പോലീസില്‍ പരാതി നല്‍കി. അബുദാബിയില്‍ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശിയുടെ നമ്പറില്‍ നിന്നാണ് ഈ ചിത്രം ആദ്യമായി ഗ്രൂപ്പുകളിലേക്കെത്തിയതെന്നാണ് സൂചന.

ഇയാളുടെ ഫോണ്‍ നമ്പര്‍ സഹിതമാണ് പരാതി നല്‍കിയത്.