ഇല്ലാത്ത സുപ്രീംകോടതി ഉത്തരവിന്റെ പേര് പറഞ്ഞ് വന്യജീവി സാങ്കേതങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ക്വാറികള്‍ വനം, ജിയോളജി ഉദ്യോഗസ്ഥര്‍ പൂട്ടിക്കുകയാണെന്ന് ചെറുകിട ക്വാറി അസോസിയേഷന്‍. ഇല്ലാത്ത കോടതി വിധികാണിച്ച് ക്വാറികള്‍ പൂട്ടിച്ച വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പരാതിക്കാര്‍ ആരോപിച്ചു. നിയമവിരുദ്ധമായി ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ അടുത്തമാസം മുതല്‍ സംസ്ഥാനത്തെ എല്ലാ ക്വാറികളും അടച്ചിടുമെന്നും അസോസിയേഷന്‍ വക്താക്കള്‍ പറഞ്ഞു