ദുബായ്: യുഎഇയില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തും. അഞ്ചുമണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം പന്ത്രണ്ടിന് എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തും.കോവിഡ് ബാധിതരല്ല എന്ന് ഉറപ്പു വരത്തിയ ശേഷമേ ആളുകളെ നാട്ടിലേയ്ക്ക് അയക്കു. 

റാപ്പിഡ് ടെസ്റ്റ് നടത്തിയ ശേഷമായിരിക്കും വിമാനത്തില്‍ കയറാന്‍ അനുമതി ലഭിക്കുക. ഇതിനായി അഞ്ചു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്താന്‍ പ്രവാസികള്‍ക്ക് നിര്‍ദേശമുണ്ട്. 20 മിനിറ്റിനുള്ളില്‍ ടെസ്റ്റിന്റെ ഫലം ലഭിക്കും. ടെസ്റ്റിന്റെ ഫലം പോസിറ്റീവ് ആയാല്‍ യു.എ. ഇ നിശ്ചയിക്കുന്ന ക്വാറന്റൈ കേന്ദ്രങ്ങളിലേയ്ക്ക് പോകണം.