ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി യു.എ.ഇയിലേക്ക് ആരെയും കൊണ്ടുവരരുതെന്ന് യു.എ.ഇ സര്‍ക്കാര്‍. യു.എ.ഇ പൗരന്മാര്‍ക്കും മറ്റുള്ളവര്‍ക്കും പ്രവേശനമില്ല. ഡല്‍ഹിയിലെ യു.എ.ഇ എംബസിയുടെയോ യു.എ.ഇ വിദേശമന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ആര്‍ക്കും വരാനാകില്ലെന്നും യു.എ.ഇ.

ജൂലായ് 22 മുതല്‍ താമസവിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യുഎഇ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആളെ കൊണ്ടുവരുന്നതിന് എയര്‍ ഇന്ത്യ അനുമതി തേടിയത്. യുഎഇയില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരുന്നതിന് വേണ്ടി നിലവില്‍ ഒഴിഞ്ഞ സീറ്റുകളുമായിട്ടാണ് എയര്‍ഇന്ത്യ സര്‍വീസ് നടത്തുന്നത്.