പ്രവാസികളുടെ യാത്ര പ്രശ്നം അവസാനിക്കുന്നു. താമസ വിസക്കാർക്ക് യു.എ.ഇ യിലേക്ക് മടങ്ങാം. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് ഈ മാസം അഞ്ച് മുതൽ യു.എ.ഇ യിലേക്ക് വരാം. വിസിറ്റ് വിസക്കാർക്ക് ഇപ്പോൾ പ്രവേശനാനുമതി ഇല്ല.

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചത്. യു.എ.ഇ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം ഡോസ് എടുത്ത് ചുരുങ്ങിയത് 14 ദിവസമെങ്കിലും കഴിയണം യാത്ര ചെയ്യാന്‍. കൂടാതെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈയില്‍ വേണം.